Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal Corporation

Alappuzha

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ വേ​സ്റ്റ് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3.70 കോ​ടി രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ക്കു​ന്ന വേ​സ്റ്റ് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മെ​ഷി​ന​റി​യു​ടെ നി​ർ​മാ​ണ-​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ലി​ശേ​രി വാ​ർ​ഡി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ വെ​ല്ലു​വി​ളി​ക​ൾ​ക്ക് ശാ​ശ്വ​തപ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​അ​ത്യാ​ധു​നി​ക വേ​സ്റ്റ് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

ദി​വ​സേ​ന അ​ഞ്ചു ട​ൺ വ​രെ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള സം​വി​ധാ​നം, വി​വി​ധ ത​ര​ത്തി​ലു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

മാ​ലി​ന്യം ക​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പ​രി​സ്ഥി​തി​യി​ലേ​ക്ക് ഹാ​നി​ക​ര​മാ​യ പു​ക, വി​ഷ​വാ​ത​ക​ങ്ങ​ൾ തു​ട​ങ്ങി ഒ​ന്നും ത​ന്നെ പു​റ​ന്ത​ള്ളാ​തെ, പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ശാ​സ്ത്രീ​യ​വു​മാ​യ രീ​തി​യി​ലാ​ണ് മാ​ലി​ന്യസം​സ്ക​ര​ണം ന​ട​ത്തു​ക. നി​ല​വി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ടൂ​റി​സം മേ​ഖ​ല, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് പ്ര​തി​ദി​നം ഗ​ണ്യ​മാ​യ അ​ള​വി​ൽ ഖ​ര​മാ​ലി​ന്യം രൂ​പ​പ്പെ​ടു​ന്നു​ണ്ട്. ഈ ​മാ​ലി​ന്യ​ത്തി​ന്‍റെ ശാ​സ്ത്രീ​യ സം​സ്ക​ര​ണം ന​ഗ​ര​സ​ഭ​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യസം​സ്ക​ര​ണ ശേ​ഷി ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യും മാ​ലി​ന്യകൂ​മ്പാ​ര​ങ്ങ​ൾ കു​റ​യു​ക​യും പൊ​തു​ജ​നാ​രോ​ഗ്യ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്യും.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര ഖ​ര​മാ​ലി​ന്യ മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ന് വ​ലി​യ ക​രു​ത്തേ​കു​ന്ന​തോ​ടൊ​പ്പം, ശു​ചി​ത്വ ന​ഗ​ര​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ആ​ല​പ്പു​ഴ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ഇ​ത് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​ക​ൾ ല​ഭ്യ​മാ​ക്കി​യ ശേ​ഷ​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് വേ​സ്റ്റ് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ​ദ്ധ​തി ഉ​ട​ൻത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്നും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up